ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം- ഗ്രാമപഞ്ചായത്ത് തലത്തിലുളള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ 28.09.2026, 11.എ.എം മുതൽ ഉദ്ഘാടനം നടത്തി ആരംഭിക്കുന്നു.
സ്ഥാപന ഘടന

ഗ്രാമപഞ്ചായത്തിന്റെ സ്ഥാപന ഘടന

ഭരണസംവിധാനവും ഔദ്യോഗിക നിർവഹണ ചുമതലകളും

🏛️

പ്രധാന ഭരണാധികാരികൾ

🏛️ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്റ്. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭരണനടപടികള്‍ക്കും നേതൃത്വം നല്‍കുന്നു.

🤝വൈസ് പ്രസിഡന്റ്

ഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡന്റിന്റെ അഭാവത്തില്‍ ഭരണ ചുമതലകള്‍ നിര്‍വഹിക്കുന്നത് വൈസ് പ്രസിഡന്റാണ്.

🤝

സ്ഥിരം സമിതികള്‍ (Standing Committees)

പഞ്ചായത്തിലെ വികസനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സമിതികളാണ് സ്ഥിരം സമിതികള്‍.

🌱വികസന സ്റ്റാന്റിംഗ് കമ്മിറ്റി

പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ നടപ്പാക്കുന്നു. ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു.

💰ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

പഞ്ചായത്തിന്റെ വരുമാനവും ചെലവുകളും നിയന്ത്രിക്കുന്ന സമിതിയാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി.

🏥ആരോഗ്യ-വിദ്യാഭ്യാസ സമിതി

പഞ്ചായത്തിലെ ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സമിതിയാണ്.

💚ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്ന സമിതിയാണ്. സാമൂഹിക സുരക്ഷയും ക്ഷേമ പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്നു.

മറ്റ് ഉപസമിതികള്‍: പ്രത്യേക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കുന്ന സമിതികളാണ്. ഇവ വിവിധ പദ്ധതികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നു.

👥

ഉദ്യോഗസ്ഥ വൃന്ദവും കാര്യനിർവഹണവും

 

📝പഞ്ചായത്ത് സെക്രട്ടറി

പഞ്ചായത്തിന്റെ പ്രധാന ഭരണ ഉദ്യോഗസ്ഥനാണ് സെക്രട്ടറി. 

ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ഭരണ നിർവഹണം എന്നിവ ഏകോപിപ്പിക്കുന്നു.

തസ്തികചുമതലകളും ലക്ഷ്യങ്ങളും
🗂️അസിസ്റ്റന്റ് സെക്രട്ടറിപഞ്ചായത്തിന്റെ ഭരണ-ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു. കുടുംബശ്രീയുടെ മെമ്പര്‍ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവര്‍ത്തിക്കുന്നു. കൂടാതെ പട്ടികജാതി വികസന പദ്ധതികളുടെ നിര്‍വഹണ ചുമതലകളും വഹിക്കുന്നു.
🧭ജൂനിയര്‍ സൂപ്രണ്ട്പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ്. ഫയല്‍ നടപടികളും ഓഫീസ് സെക്ഷനുകളുടെയും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നു. ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടവും നിയന്ത്രണവും നല്‍കുന്നു.
💼അക്കൗണ്ടന്റ്പഞ്ചായത്തിന്റെ സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്നു. വരുമാന-ചെലവ് കണക്കുകള്‍ തയ്യാറാക്കി പരിപാലിക്കുന്നു. ബജറ്റ്, നികുതി, ധനകാര്യ രേഖകള്‍ എന്നിവ ക്രമീകരിക്കുന്നു.
📑സീനിയർ ക്ലർക്ക്ഓഫീസ് രേഖകളും ഭരണ നടപടികളും മേല്‍നോട്ടം വഹിക്കുന്നു. വിവിധ ഓഫീസ് സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. പ്രധാന ഫയലുകളുടെ പരിശോധനയും നടപടികളും നിയന്ത്രിക്കുന്നു.
📝ക്ലർക്ക്പഞ്ചായത്തിലെ ഫയലുകളും രേഖകളും കൈകാര്യം ചെയ്യുന്നു. നികുതി പിരിവ്, അപേക്ഷകള്‍, ഓഫീസ് രജിസ്റ്ററുകള്‍ എന്നിവ നിയന്ത്രിക്കുന്നു. വാര്‍ഡ് അടിസ്ഥാനത്തിലുള്ള ചുമതലകളും സേവന പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നു.
📁ഓഫീസ് അറ്റൻഡന്റ്പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു. രേഖകള്‍ കൈമാറല്‍, ഓഫീസ് ക്രമീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങൾ നിര്‍വഹിക്കുന്നു. ഓഫീസിന്റെ പൊതുവായ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു.
💻ടെക്നിക്കൽ അസിസ്റ്റന്റ്ഇഗവേണൻസ് പരിശീലനവും മറ്റ് സാങ്കേതിക സഹായവും നൽകുന്നു.
📊പ്രോജക്ട് അസിസ്റ്റന്റ്പദ്ധതി നിർവഹണം, ഇഗ്രാം സ്വരാജ്  പ്രവർത്തന സഹായം നൽകുന്നു.
🩺ഹെൽത്ത് ഇൻസ്പെക്ടർപൊതുജനാരോഗ്യവും ശുചിത്വവുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കുന്നു.
🚗ഡ്രൈവർഓഫീസ് വാഹനം ഡ്രൈവിംഗ്, പരിപാലനം നിർവഹിക്കുന്നു.

🛠️ VB-G RAM G

  1. അസിസ്റ്റന്‍റ് എഞ്ചിനീയർ
  2. ഓവർസിയർ
  3. അക്കൌണ്ടന്‍റ്
VB-G RAM G  പദ്ധതി ചുമതലകൾ നിർവഹിക്കുന്നു.
🧩

പ്രധാന ഘടകങ്ങളുടെ ചുരുക്ക വിവരണം

1

🗣️ഗ്രാമസഭ

പഞ്ചായത്തിലെ ജനങ്ങളുടെ പൊതുയോഗമാണ് ഗ്രാമസഭ. വികസന പദ്ധതികൾ, പൊതുജന ആവശ്യങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ചര്‍ച്ച ചെയ്ത് തീരുമാനങ്ങൾ നിര്‍ദേശിക്കുന്നു.

2

🏢ഗ്രാമപഞ്ചായത്ത് കമ്മിറ്റി

ജനപ്രതിനിധികളടങ്ങിയ ഭരണസമിതിയാണ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി. പഞ്ചായത്തിന്റെ വികസനവും ഭരണപരമായ കാര്യങ്ങളും നിയന്ത്രിക്കുന്നു.

3

👥പ്രസിഡന്റ് & വൈസ് പ്രസിഡന്റ്

പഞ്ചായത്തിന്റെ പ്രധാന ഭരണനേതാക്കളാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും. ഭരണനടപടികൾക്ക് നേതൃത്വം നൽകുന്നു.

4

📋സ്ഥിരം സമിതികള്‍

വികസനം, ധനകാര്യം, ആരോഗ്യ-വിദ്യാഭ്യാസം, ക്ഷേമം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രത്യേക സമിതികളാണ്.